International
ഇറ്റലിയില്‍ കപ്പലില്‍ എട്ട് കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി
വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇറ്റലി കുതിച്ചുയരുകയാണ്.

റോം| ഇറ്റലിയിലെ ലാംപെഡൂസ ദ്വീപിന്റെ തീരത്ത് കപ്പലില്‍ എട്ട് കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തി. ഒപ്പം 40 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരെ സിസിലിയുടെ തെക്ക് ഭാഗത്തുള്ള ലാംപെഡൂസയിലെ പ്രധാന തുറമുഖത്തേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.
വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഇറ്റലി കുതിച്ചുയരുകയാണ്. 2022ല്‍ 105,140 കുടിയേറ്റക്കാര്‍ കടല്‍മാര്‍ഗം ഇറ്റലിയില്‍ എത്തിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇത് 2021-ല്‍ 67,477 ഉം 2020-ല്‍ 34,154 ഉം ആയിരുന്നു. 2022 ല്‍ മധ്യ മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 കുടിയേറ്റക്കാര്‍ മരിച്ചതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു
---- facebook comment plugin here -----