Connect with us

Kerala

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവിന്റെ പരാതി

Published

|

Last Updated

കോഴിക്കോട് | തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ഇവരുടെ മൂത്ത കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിമരിച്ചിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കും മുന്നേ കുഞ്ഞ് മരിച്ചിരുന്നു. സമാന സാഹചര്യത്തില്‍ മൂത്ത കുഞ്ഞും മരിച്ചതിനാലാണ് കുട്ടിയുടെ പിതാവ് ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്. ഭാര്യ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്.