Connect with us

Kerala

തിരുവനന്തപുരത്ത് എട്ട് പേര്‍ക്ക് കൂടി കോളറ ലക്ഷണങ്ങള്‍; ഉറവിടം ഇനിയും കണ്ടെത്താനായില്ല

സ്വകാര്യ സ്ഥാപനത്തിലെ 21പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്

Published

|

Last Updated

തിരുവനന്തപുരം |  നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ എട്ട് പേരില്‍ കൂടി കോളറ ലക്ഷണങ്ങള്‍ കണ്ടെത്തി. അതേ മസമയം കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇനിയും ആരോഗ്യ വകുപ്പിന് സാധിച്ചിട്ടില്ല. ഉറവിടം കണ്ടെത്താനായി ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയിരുന്നു.
സ്വകാര്യ സ്ഥാപനത്തിലെ 21പേരാണ് നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സ്ഥാപനത്തിലെ ഭിന്നശേഷിക്കാരനായ യുവാവ് അനു മരിച്ചത് കോളറ ബാധിച്ചാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.

 

Latest