kerala omicron
സംസ്ഥാനത്ത് പുതിയ എട്ട് ഒമിക്രോണ്‍ കേസുകള്‍; ഒരാള്‍ക്ക് സമ്പര്‍ക്കം വഴി
ഇതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് കേസുകള്‍ 37 ആയി
തിരുവനന്തപുരം | സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം മൂലമുള്ള പുതിയ എട്ട് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ രണ്ട് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
തൃശ്ശൂര്‍ ജില്ലയില്‍ വകഭേദം സ്ഥിരീകരിച്ച ഒരാള്‍ നേരത്തെ രോഗബാധയുണ്ടായിരുന്ന ആളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നതാണ്. മറ്റ് ഏഴുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് കേസുകള്‍ 37 ആയി.
---- facebook comment plugin here -----