Connect with us

National

വര്‍ഷങ്ങളായി ഉപയോഗിക്കാത്ത കിണര്‍ വ്യത്തിയാക്കാനിറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണര്‍ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് ദുരന്തം. ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

150 വര്‍ഷം പഴക്കമുള്ള സ്വകാര്യ വ്യക്തിയുടെ കിണറില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനായി അഞ്ച് ഗ്രാമീണരാണ് ആദ്യം കിണറ്റില്‍ ഇറങ്ങിയത്. ഇവര്‍ ബുദ്ധിമുട്ടുന്നത് കണ്ട് സഹായിക്കാനിറങ്ങിയ മൂന്ന് പേരും കൂടി അപകടത്തില്‍പ്പെടുകയായിരുന്നു

ജില്ലാ ഭരണകൂടം, പോലീസ്, എസ്ഡിആര്‍എഫ് ടീമുകള്‍ എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് മൃതദേഹങ്ങളും കിണറ്റില്‍ നിന്ന് കണ്ടെടുത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അപകടത്തിന് പിന്നാലെ കിണര്‍ അടച്ചുപൂട്ടി. വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരുന്ന കിണറിലെ വിഷവാതകം ശ്വാസംമുട്ടലിനും മുങ്ങിമരണത്തിനും കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍

 


---- facebook comment plugin here -----


Latest