Connect with us

National

ഗുജറാത്തില്‍ നദിയില്‍ കുളിക്കാനിറങ്ങയ എട്ട് പേര്‍ മുങ്ങി മരിച്ചു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്.

Published

|

Last Updated

അഹ്മദാബാദ് |  ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ നദിയില്‍ കുളിക്കാനിറങ്ങിയ എട്ട് പേര്‍ മുങ്ങി മരിച്ചു. ദെഹ്ഗാം താലൂക്കിലെ വസ്‌ന സൊഗ്തി ഗ്രാമത്തിലാണ് സംഭവം. മെഷ്വോ നദിയില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ട് ഗ്രാമവാസികള്‍ മരിച്ചതായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ബി ബി മോദിയ സ്ഥിരീകരിച്ചു

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം നടന്നതിനൊടുവിലാണ് എട്ട് മൃതദേഹങ്ങളും കണ്ടെടുത്തത്. നദിയില്‍ മുങ്ങിപോയിരിക്കാമെന്ന് സംശയിച്ചിരുന്ന ഒരാളെ പിന്നീട് ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയിന്റെ അടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.അപകടമുണ്ടായ സ്ഥലത്തിന് അല്‍പം അകലെയായി ഒരു ചെക്ക് ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത് കാരണം നദിയിലെ ജലനിരപ്പ് അടുത്തിടെ ഉയര്‍ന്നു. ഇക്കാര്യ അറിയാതെ പോയതാണ് അപകട കാരണം എന്നാണ് നിഗമനം

 

Latest