National
മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം
ട്രെയിനില്‍ തീപ്പിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച് തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയവരാണ് അപകടത്തില്‍ പെട്ടത്.
മുംബൈ | മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് 11 പേര്‍ ദാരുണമായി മരിച്ചു. ജല്‍ഗാവ് ജില്ലയിലാണ് സംഭവം. പുഷ്പക് എക്സ്പ്രസില്‍ യാത്ര ചെയ്തവരാണ് കര്‍ണാടക എക്‌സ്പ്രസ്സ് ഇടിച്ച് മരിച്ചത്. എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ട്രെയിനിന്റെ ചക്രങ്ങളില്‍ നിന്ന് പുകയുയരുന്നത് കണ്ട് തീപ്പിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തൊട്ടടുത്ത ട്രാക്കിലേക്ക് ചാടിയവരാണ് അപകടത്തില്‍ പെട്ടത്. ആ ട്രാക്കിലൂടെ എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്സ്പ്രസ്സ് ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ട്.