Connect with us

wasp attack

നാദാപുരത്ത് എട്ട് പേർക്ക് കടന്നൽ കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

കുഞ്ഞബ്‍ദുല്ലയുടെ ദേഹമാസകലം കടന്നലുകൾ പൊതിഞ്ഞ നിലയിലായിരുന്നു.

Published

|

Last Updated

നാദാപുരം | കോഴിക്കോട് നാദാപുരം നരിക്കാട്ടേരിയിൽ ബൈക്ക് യാത്രികരായ രണ്ട് പേരടക്കം നാല് പേർക്ക് കടന്നൽ കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. നരിക്കാട്ടേരി കാരയിൽ കനാലിന് സമീപം മാണിക്കോത്ത് പാലത്തിനടുത്ത് നിന്നാണ് ബൈക്ക് യാത്രക്കാരായ അമ്മദ് ചാലിൽ (62), കുഞ്ഞബ്‍ദുല്ല മരുതൂർ (65) എന്നിവർക്ക് കടന്നൽ കുത്തേറ്റത്. ഇതിന് പിന്നാലെയാണ് വരിക്കോളി സ്വദേശി ബാബു കുറ്റിപ്പൊയിലി(56)നും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന മറ്റൊരാൾക്കും കടന്നലിന്റെ കുത്ത്‌ കൊണ്ടത്.

ഇവരിൽ അമ്മദ്, കുഞ്ഞബ്‍ദുല്ല എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വെച്ച് നാല് പേർക്കും കുത്തേറ്റത്. ബൈക്കിൽ കടയിലേക്ക് പോവുകയായിരുന്ന അമ്മദിനെയും കുഞ്ഞബ്‍ദുല്ലയെയും കടന്നൽ കൂട്ടമായി അക്രമിക്കുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ ഇരുവരെയും നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞബ്‍ദുല്ലയുടെ ദേഹമാസകലം കടന്നലുകൾ പൊതിഞ്ഞ നിലയിലായിരുന്നു.

അതേസമയം, വിലങ്ങാട് നാല് പേരെയും ചെരുന്തേനീച്ചക്കൂട്ടം അക്രമിച്ചു. വളർത്ത് മൃഗങ്ങൾക്കും അക്രമത്തിൽ കൂത്തേറ്റിട്ടുണ്ട്. വിലങ്ങാട് സെന്റ് ജോർജ്‌ ഹൈസ്‌കൂൾ പരിസരത്തെ വിലങ്ങാട് തെക്ക് ഭാഗം കരിമ്പിൻ മൂഴിയിൽ ഓമന (60), ചൂരപൊയ്കയിൽ ഫെബിൻ (20), ഉടുമ്പിറങ്ങി പരിസരത്തെ പ്ലാമ്പാനിയിൽ ജയിംസ് (62), കളപ്പുരക്കൽ ഏലിക്കുട്ടി (70) എന്നിവർക്കാണ് പെരുന്തേനീച്ചയുടെ കുത്തേറ്റത്.

വീടിനടുത്ത പറമ്പിൽ പശുവിനെ മേയാൻ കൊണ്ടു പോകുന്നതിനിടെയാണ് ഓമനക്കും പശുവിനും കുത്തേറ്റത്. ഓമന വാണിമേൽ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. മറ്റ് മൂന്ന് പേർ പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

Latest