Connect with us

National

ഐ എസ് ഭീകരരുമായി ബന്ധമുള്ള എട്ട് പേർ ബെല്ലാരിയിൽ എൻ ഐ എ പിടിയിൽ

സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന് തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ ശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തതായി എൻ ഐ എ

Published

|

Last Updated

ബംഗളൂരു | കർണാടകയിലെ ബെല്ലാരിയിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരേ എൻ ഐ എ സംഘം അറസ്റ്റ് ചെയ്തു. ഐഇഡി സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നും അത് പരാജയപ്പെടുത്തിയെന്നും ദേശീയ അന്വേഷണ ഏജന്സി അറിയിച്ചു.

സൾഫർ, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന് തുടങ്ങിയ സ്ഫോടക വസ്തുക്കളുടെ ശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തതായി എൻ ഐ എ അറിയിച്ചു. നിർദ്ദിഷ്ട ആക്രമണങ്ങളുടെ വിശദാംശങ്ങളുള്ള രേഖകളും ആയുധങ്ങളും മൂർച്ചയുള്ള കത്തികൾ, പണം, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവയും എൻഐഎ കണ്ടെടുത്തു.

കർണാടകയിലെ ബെല്ലാരി, ബെംഗളൂരു, മഹാരാഷ്ട്രയിലെ പൂനെ, മുംബൈ, ഡൽഹി, ജാർഖണ്ഡിലെ ബൊക്കാരോ എന്നിവിടങ്ങളിൽ എൻഐഎയും പൊലീസും നടത്തിയ റെയ്ഡുകളിൽ അറസ്റ്റിലായവരിൽ ബെല്ലാരി മൊഡ്യൂളിന്റെ നേതാവ് മുഹമ്മദ് സുലൈമാൻ എന്നറിയപ്പെടുന്ന മിനാസും ഉൾപ്പെടുന്നു.

---- facebook comment plugin here -----

Latest