National
ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്.
വാരാണസി | വാരാണസിയിലെ സുജാബാദില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയുകാരിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പ്രതി ഇര്‍ഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബഹദൂര്‍പുര്‍ പ്രൈമറി സ്‌കൂളില്‍ പ്രതി ഉപേക്ഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ഇര്‍ഷാദ് പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി തിരികെ മൃതദേഹങ്ങമുള്ള ചാക്കുമായി വരുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസിയാണ് ഇര്‍ഷാദ്.
---- facebook comment plugin here -----