Connect with us

Kerala

എട്ടു വര്‍ഷത്തെ പ്രണയം,വിവാഹം; വീടണയുന്നതിന് ഏഴു കിലോമീറ്റര്‍ മാത്രം അകലെ മരണം

നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അനുവിന്റെ കുടുംബവും സുഹൃത്തുക്കളും.

Published

|

Last Updated

പത്തനംതിട്ട |  വീടണയുന്നതിന് ഏഴു കിലോമീറ്റര്‍ മാത്രം ബാക്കി ഉള്ളപ്പോഴാണ് നവ ദമ്പതികള്‍ അടക്കം നാലു പേരെയും കോന്നിയില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നത്. നാളെ പിറന്നാള്‍ ആഘോഷിക്കാനിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അനുവിന്റെ കുടുംബവും സുഹൃത്തുക്കളും. എട്ടു വര്‍ഷത്തില്‍ അധികം നീണ്ട പ്രണയമായിരുന്നു നിഖിലും അനുവും തമ്മില്‍. കാനഡയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന നിഖില്‍ വിവാഹത്തിനായി നാട്ടില്‍ വന്നത് നവംബര്‍ 25 നാണ്. 30ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍ വച്ചായിരുന്നു അനുവിന്റേയും നിഖിലിന്റേയും വിവാഹം.

അനു എം എസ് ഡബ്ല്യു പൂര്‍ത്തിയാക്കിയിരുന്നു. ഇരുവരും ആഗ്രഹിച്ചതു പോലെ വിവാഹത്തിന് ശേഷം മലേഷ്യയില്‍ ഹണിമൂണിന് പുറപ്പെട്ടു. അവിടെ നിന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഇരുവരെയും കൂട്ടിക്കൊണ്ടു വരാനാണ് പിതാക്കന്മാര്‍ പോയത്. നിഖിലിന്റെയും അനുവിന്റെയും വീടുകള്‍ തമ്മില്‍ ഒന്നരക്കിലോമീറ്റര്‍ മാത്രമാണ് അകലം. ഒരേ ഇടവകക്കാരുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഇരുവരും പ്രണയത്തിലായി. രണ്ടു വീട്ടുകാരുടെയും അനുവാദത്തോടെ പ്രണയം വിവാഹത്തിലുമെത്തി. മലേഷ്യയില്‍നിന്ന് എത്തുന്ന മക്കളെ സ്വീകരിക്കാന്‍ ഒരുമിച്ച് പോകാമെന്ന് മത്തായി ഈപ്പനും ബിജുവും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം മക്കളെ അറിയിച്ചിരുന്നു. രാത്രിയാണ് ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്.

 

Latest