National
പതിനെട്ടാം ലോക്സഭ; ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെ
സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
ന്യൂഡല്‍ഹി | പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24ന് ആരംഭിക്കും. ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെയാണ് ആദ്യസമ്മേളനം നടക്കുക. അതേസമയം രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും.
സമ്മേളനത്തില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും.രാഷ്ട്രപതി ദ്രൗപതി മുര്‍മു ജൂണ്‍ 24ന് പാര്‍ലമെന്റിനെ അഭിസബോധന ചെയ്യും. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്.
---- facebook comment plugin here -----