Kerala
എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു
ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകള്‍ വിനീതയാണ് മരിച്ചത്.
തൃശൂര്‍ | വരവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. ദേശമംഗലം തലശ്ശേരി ഉണ്ണിക്കുന്ന് സ്വദേശി മുരളിയുടെ മകള്‍ വിനീതയാണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന വിനീത ഇന്ന് സ്‌കൂളില്‍ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
കുട്ടിയെ അധ്യാപകര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
---- facebook comment plugin here -----