Connect with us

National

ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ടാമത്തെ ബജറ്റ്; നിര്‍മല സീതാരാമന്‍ പിന്നിടുന്നത് മറ്റൊരു നാഴികക്കല്ല്

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടുകൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇന്നത്തെ ബജറ്റ് അവതരണം.

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതോടെ തുടര്‍ച്ചയായി എട്ടു തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാകും നിര്‍മല സീതാരാമന്‍. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം ഒമ്പതു തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു.

സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിര്‍മല സീതാരാമന്‍ മുന്‍പും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡ് നിര്‍മലയുടെ പേരിലാണ്. 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റുമായി ബന്ധപ്പെട്ട് നിലനിന്ന കീഴ് വഴക്കങ്ങളിലും അവര്‍ മാറ്റം വരുത്തി.

ബജറ്റ് രേഖകള്‍ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന രീതിക്കു പകരം 2019ല്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് അവര്‍ കൊണ്ടുവന്നത്. 2021ല്‍ ടാബ്ലറ്റില്‍ നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവതരിപ്പിച്ചു. നിര്‍മലാ സീതാരാമന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest