Connect with us

kerala school reopening

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുക 15ന് തന്നെ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് എട്ടാംതരത്തിലെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ 15-ാം തീയതി മുതല്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ 12ന് നടക്കുന്നതിനാലാണ് തീരുമാനം മാറ്റിയത്. ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15ന് തന്നെ ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഒന്ന വര്‍ഷത്തോളം അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ കഴിഞ്ഞ ആഴ്ച മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും പത്ത്, പ്ലസ്ടു ക്ലാസുകളുമായിരുന്നു ആരംഭിച്ചത്.

 

 

 

Latest