Kerala
പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം; കര്‍ണ്ണപുടം തകര്‍ന്നു
കുട്ടി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചത്.

കോഴിക്കോട്|കോഴിക്കോട് പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം. കുട്ടി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു. രണ്ടാഴ്ച മുമ്പാണ് സംഭവമുണ്ടായത്.
കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. എസ് പിക്ക് പരാതി നല്‍കിയ ശേഷമാണ് പോലീസ് കേസെടുത്തതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു.
ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
---- facebook comment plugin here -----