Connect with us

Kerala

ഏഴംകുളം- കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളവ് പൂര്‍ത്തിയായി;ജോര്‍ജ് ജോസഫിന് ലഡു നല്‍കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി

മണ്ഡലം പ്രസിഡന്‍ന്റിന്റെ നേത്യത്വത്തില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസുകാര്‍ ജോര്‍ജ് ജോസഫിന് ലഡു നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്

Published

|

Last Updated

അടൂര്‍ | വിവാദമായ ഓടനിര്‍മാണം നടക്കുന്ന ഏഴംകുളം- കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്ണിലെ റോഡ് പുറമ്പോക്ക് അളവ് പൂര്‍ത്തിയായി. ആഹ്ലാദ പ്രകടനത്തിനിടെ ലഡു നല്‍കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പുറമ്പോക്ക് ഇല്ലെന്ന അവകാശവാദത്തില്‍ കോണ്‍ഗ്രസും വീണാ ജോര്‍ജിന്റെ ഭര്‍ത്താവും. ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്‍മേല്‍ കലക്ടര്‍ അന്തിമ തീരുമാനമെടക്കും. ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ അളവ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസും, ഡി വൈ എഫ് ഐയും സ്ഥലത്ത് ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ പ്രകടനം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന വീണാജോര്‍ജിന്റെ ഭര്‍ത്താവിന് ലഡു നല്‍കാന്‍ ശ്രമിച്ചത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തട്ടികളയുകയും ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടര്‍ന്ന് പരസ്പരം വാക്കേറ്റവും നടന്നു. സ്ഥലത്ത് നേരിട സംഘര്‍ഷമുണ്ടാക്കി.

വീണാജോര്‍ജിന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന് മുന്നില്‍നില്‍ക്കുമ്പോള്‍ മണ്ഡലം പ്രസിഡന്‍ന്റിന്റെ നേത്യത്വത്തില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസുകാര്‍ ജോര്‍ജ് ജോസഫിന് ലഡു നല്‍കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഏറെ നേരം വാക്കേറ്റവും നടന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെന്നും വീണ്ടും അളക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇതിന് സമീപത്തായി തോടിനോട് ചേര്‍ന്ന് അവര്‍ കൊടിയും നാട്ടി. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നില്‍ റോഡിനോട് ചേര്‍ന്ന് പുറമ്പോക്ക് കയ്യേറിയിയെന്നായിരുന്നു ജോര്‍ജ് ജോസഫിന്റെയും സി പി എമ്മിന്റെയും പരാതി. തന്റെ സ്ഥലത്ത് പുറമ്പോക്ക് ഇല്ലന്ന് നേരത്തെ തെളിഞ്ഞതാണെന്ന് ജോര്‍ജ് ജോസഫ് പറഞ്ഞു. റോഡിന് കൂടുതല്‍ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ടെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.

മന്ത്രി വീണാജോര്‍ജിന്റെ ഭര്‍ത്താവിന്റെ കെട്ടിടത്തിന് മുന്നില്‍ ഓടയുടെ അലൈന്‍മെന്റ് മാറ്റിയതിനെ തുടര്‍ന്നാണ് വിവാദമുയര്‍ന്നതും ഈ ഭാഗത്തെ ഓടപണികള്‍ തടസ്സപ്പെട്ടതും. ഇതേ തുടര്‍ന്നാണ് റോഡിന്റെ ഇരുവശങ്ങളും അളക്കണമെന്നും കോണ്‍ഗ്രസ് ഓഫീസ് ഉള്‍പ്പെടെയുളള ഭാഗത്ത് കയ്യേറ്റം നടന്നതായുമുള്ള പരാതി കലക്ടര്‍ക്ക് ലഭിക്കുന്നത്. പരാതികളെ തുടര്‍ന്ന് കഴിഞ്ഞ 26 നാണ് അളവ് തുടങ്ങിയത്. റവന്യു വിഭാഗം വാഴവിളപാലം മുതല്‍ കൊടുമണ്‍പഴയ പൊലീസ് സ്റ്റേഷന്‍വരെയുള്ള ഭാഗത്ത് അളന്ന് കല്ലിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് നല്‍കുന്നമുറയ്ക്ക് പുറമ്പോക്ക് സംബന്ധിച്ച അന്തിമ തീരുമാനം അറിയിക്കും. പ്രതിഷേധങ്ങള്‍ക്കിടെ ജോര്‍ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ തര്‍ക്കത്തിലുണ്ടായിരുന്ന ഓടയുടെ പണി പൂര്‍ത്തിയാകാറായിട്ടുണ്ട്.

 

Latest