Kerala
ഇ കെ വിഭാഗം- ലീഗ് തർക്കം: പരസ്യ പ്രസ്താവന വിലക്കി ജിഫ്രി തങ്ങള്‍
നേതാക്കള്‍ കോഴിക്കോട്ട് അടിയന്തര ചര്‍ച്ച നടത്തി

കോഴിക്കോട് | തര്‍ക്കം പരിഹരിക്കാന്‍ ഇ കെ വിഭാഗം- ലീഗ് നേതാക്കള്‍ കോഴിക്കോട്ട് അടിയന്തര ചര്‍ച്ച നടത്തി. അടുത്ത ദിവസങ്ങളില്‍ പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്നും അതുവരെ നേതാക്കള്‍ പരസ്യ പ്രസ്താവന നടത്തരുതെന്നും ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍ദേശം നല്‍കി. തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇരുവിഭാഗങ്ങളും പ്രാഥമിക ധാരണയിലെത്തിയെന്നാണ് സൂചന. തര്‍ക്കം സങ്കീര്‍ണമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ റമസാനിന് ശേഷവും നടന്നേക്കും.
കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ലീഗ് പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംബന്ധിച്ചു. സസ്‌പെന്‍ഡ് ചെയ്ത മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കണമെന്ന് ലീഗ് വിഭാഗം ഉന്നയിച്ചപ്പോള്‍ ആദര്‍ശ വ്യതിയാനത്തെ തുടര്‍ന്ന് നടപടി നേരിട്ട സി ഐ സിക്കെതിരായ തീരുമാനം ലീഗും അംഗീകരിക്കണമെന്ന് ഇ കെ വിഭാഗവും ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരമുണ്ടാകുമെന്ന് സ്വാദിഖലി ശിഹാബ് തങ്ങളും പ്രതികരിച്ചു.