Connect with us

സംയുക്ത സേനാ മേധാവിയുടെ ദാരുണമായ അന്ത്യത്തെ തുടര്‍ന്ന് രാജ്യം ദേശീയ ദുഃഖാചരണം നടത്തുന്ന പശ്ചാത്തലത്തിലും പതിനായിരം പേരെ അണിനിരത്തി വഖഫ് സംരക്ഷണ റാലിയുമായി മുന്നോട്ടു പോകുന്ന മുസ്്‌ലിം ലീഗ്, അണികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

 

റാലിയിലും പോകുന്ന വഴിക്കും മുദ്രാവാക്യം വിളിക്കുമ്പോള്‍ എഴുതി തയ്യാറാക്കിയ മുദ്രാവാക്യം മാത്രമേ വിളിക്കാവു എന്നാണു പ്രധാന നിര്‍ദ്ദേശം. സി പി എം-ജലീല്‍- ഐ എന്‍ എല്‍ കൂട്ട് കെട്ടില്‍ വലിയ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്.
പരസ്പരം തിരിച്ചറിയാത്ത റാലിയില്‍ സമസ്ഥയെയും ലീഗിനേയും തമ്മില്‍ തെറ്റിക്കാന്‍ ഇവര്‍ നുഴഞ്ഞു കയറി സമസ്തയെയും ജിഫ്രി തങ്ങളെയും തെറി വിളിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. മാസ്‌ക് ഉള്ളത് കൊണ്ട് നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാന്‍ പ്രയാസമാണ്. അത് കൊണ്ട് ഇത്തരം മുദ്രാവാക്യം വിളിച്ചാലും അപ്പോള്‍ തന്നെ പിടിച്ച് പുറത്താക്കുകയോ കയ്യോടെ പിടി കൂടുകയോ വേണമെന്നാണു നിര്‍ദ്ദേശം.

വീഡിയോ കാണാം

---- facebook comment plugin here -----

Latest