ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിനെ അധിക്ഷേപിച്ച് ഇ കെ സമസ്ത നേതാവ്. ആളുകളുടെ അടുത്തു നിന്നും ഷെയര്‍ വാങ്ങി ബില്‍ഡിങ്ങുകള്‍ കെട്ടി വിറ്റു പൈസയുണ്ടാക്കുക എന്നല്ലാതെ ശൈഖ് മുഹമ്മദിന് എന്തു യോഗ്യതയും സ്ഥാനവുമാണുള്ളതെന്നാണ് സമസ്ത ഇ കെ വിഭാഗം നേതാവും യമാനിയ്യ അറബിക് കോളേജിന്റെ സെക്രട്ടറിയുമായ ആര്‍ വി കുട്ടിഹസ്സന്‍ ദാരിമി പ്രസംഗിച്ചത്. സമസ്ത ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രിന്‍സിപ്പല്‍ ആയ കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിനിടെ ഇകെ സമസ്ത’യുടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു അധിക്ഷേപം.
---- facebook comment plugin here -----