Kerala
വൈവിധ്യങ്ങളുടെ സംഗമഭൂമിയായി ഏകതാ ഉദ്യാന്‍
സ്വപ്നങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന മുംബൈയില്‍ നിന്ന് ഉന്നതങ്ങള്‍ സ്വപനം കാണാന്‍ പഠിപ്പിക്കുകയാണ് നാഷണല്‍ കോണ്ഫറന്‍സ്
മുംബൈ | വിശാലമായ ഇന്ത്യന്‍ വൈവിധ്യങ്ങളുടെ സംഗമഭൂമിയായി എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി നാഷണല്‍ കോണ്‍ഫ്രന്‍സ്. രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം പ്രതിനിധികളാണ് മുംബൈ ഏകതാ ഉദ്യാനില്‍ ആരംഭിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സ്വപ്നങ്ങളുടെ നഗരമെന്ന് അറിയപ്പെടുന്ന മുംബൈയില്‍ നിന്ന് ഉന്നതങ്ങള്‍ സ്വപനം കാണാന്‍ പഠിപ്പിക്കുകയാണ് നാഷണല്‍ കോണ്ഫറന്‍സ്.താബാ പാനല്‍, റഹ്മ പാനല്‍, റിസ്വാന്‍ പാനല്‍, ഹിജ്റ പാനല്‍ തുടങ്ങിയ ഏഴ് വേദികളിലായാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. ക്യാമ്പസ്, ദാറുല്‍ ഉലൂം വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് വേദികളിലായി പ്രത്യേക സെഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളും എന്‍ ഐ ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ക്യാമ്പസുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വിവിധ ഭാഷക്കാരും ദേശക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം പരിചയപ്പെടാനും സാംസ്‌കാരിക കൈമാറ്റത്തിനുമുള്ള അവസരമായി മാറിയിരിക്കുകയാണ് ഗോള്‍ഡന്‍ ഫിഫ്റ്റി.