Kerala
എലപ്പുള്ളി ബ്രൂവറി: ഭൂമി തരംമാറ്റത്തിന് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ തള്ളി
എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിലെ നാല് ഏക്കറാണ് ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
![](https://assets.sirajlive.com/2025/02/elappulli-897x538.jpg)
തിരുവനന്തപുരം | പാലക്കാട് എലപ്പുള്ളി ബ്രൂവറിക്കായി ഭൂമി തരംമാറ്റത്തിന് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ ഡി ഒ തള്ളി. എലപ്പുള്ളിയിലെ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരം മാറ്റാനുള്ള അപേക്ഷയാണ് തള്ളിയത്. നാല് ഏക്കറിലെ മദ്യനിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനത്തിന് ഭൂവിനിയോഗ നിയമത്തില്‍ ഇളവ് വേണമെന്നായിരുന്നു ഒയാസിസ് കമ്പനിയുടെ ആവശ്യം.
എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയത്. ഇതിലെ നാല് ഏക്കറാണ് ഡാറ്റാ ബേങ്കില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൃഷി സ്ഥലം ഒഴിവാക്കിയാണ് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചിരുന്നതെന്നും ഇതനുസരിച്ചാണ് സര്‍ക്കാരില്‍ നിന്ന് പ്രാഥമികാനുമതി ലഭിച്ചതെന്നും ഒയാസിസ് കമ്പനി പറയുന്നു. ഏതൊക്കെ കൃഷിയിടം എന്ന് കൃത്യമായി മാര്‍ക്ക് ചെയ്തിരുന്നു.
കൃഷിസ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതില്‍ നാല് ഏക്കര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് പരാതി ഉയര്‍ന്നിരുന്നു.