Kerala
മദ്യനിർമാണ കമ്പനിക്ക് അനുമതി റദ്ദാക്കണം; യുഡിഎഫ്, ബിജെപി പ്രമേയങ്ങള്‍ പാസാക്കി എലപ്പുള്ളി പഞ്ചായത്ത്
ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന് സിപിഎം ആരോപിച്ചു.
![](https://assets.sirajlive.com/2025/02/boovery-897x538.jpg)
പാലക്കാട് | മദ്യനിര്‍മാണ കമ്പനിക്ക് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ യുഡിഎഫും ബിജെപിയും പ്രമേയം അവതരിപ്പിച്ചു. എട്ട് സിപിഎം അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ 14 വോട്ടുകള്‍ക്ക് രണ്ട് പ്രമേയവും പാസായി.
ജലം ഊറ്റുന്ന കമ്പനിക്ക് അനുമതി നല്‍കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത് ചട്ടലംഘനം നടത്തിയെന്നുമാണ് പ്രമേയത്തില്‍ പറയുന്നത്.
കര്‍ഷകരുടെയും ജനങ്ങളുടെയും ആശങ്ക സര്‍ക്കാര്‍ പരിഹരിക്കണം.പരിസ്ഥിതിക്കും കുടിവെള്ളത്തിനും ആഘാതമാകുന്ന പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം ഭരണസമിതിയും ബിജെപിയും വികസനത്തിന് എതിര് നില്‍ക്കുന്നുവെന്ന് സിപിഎം ആരോപിച്ചു.
---- facebook comment plugin here -----