Kerala
തിരഞ്ഞെടുപ്പ് സാഹചര്യത്തിലെ എലത്തൂർ ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണം: പ്രതിപക്ഷ നേതാവ്
പോലീസിന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് സംഭവിച്ചതെന്നും സതീശന്‍
കോഴിക്കോട് | തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഉണ്ടായ എലത്തൂര്‍ അക്രമണ കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്രമണത്തിന് പിന്നില്‍ എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കൂടാതെ, അക്രമണ കേസില്‍ കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് സംഭവിച്ചതെന്നും സതീശന്‍ ആരോപിച്ചു. ആക്രമണം നടത്തിയ ആള്‍ അതേ ട്രെയിനില്‍ തന്നെ കണ്ണൂര്‍ വരെ യാത്ര ചെയ്തു. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട് പ്രധാന റെയില്‍വെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്തിട്ടും പൊലീസിന്റെ ഒരു പരിശോധനയും ഉണ്ടായില്ല. അയാള്‍ കണ്ണൂരില്‍ ഇറങ്ങിയിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മഹാരാഷ്ട്ര എ ടി എസ് പിടിച്ച പ്രതിയെ കേരളത്തില്‍ എത്തിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തത്. വിവാദമായ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കൊണ്ടുവന്നതും ഒരു സുരക്ഷയുമില്ലാതെയാണ്. എന്നിട്ടും മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മാത്രം മനസിലാകുന്നില്ല- സതീശന്‍ വ്യക്തമാക്കി.