Connect with us

Kerala

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതിയുടെ കസ്റ്റഡി കാലാവധി നീട്ടി

ഈമാസം 12 വരെയാണ് പ്രതിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടത്.

Published

|

Last Updated

കൊച്ചി | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിന്റെ കസ്റ്റഡി കാലാവധി നീട്ടി. ഈമാസം 12 വരെയാണ് പ്രതിയെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിടണമെന്ന എന്‍ ഐ എയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഷാരൂഖിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനും എന്‍ ഐ എ ഉദ്ദേശിക്കുന്നുണ്ട്.

ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്നു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്ന ആവശ്യം എന്‍ ഐ എ ഉന്നയിച്ചു. എന്‍ ഐ എ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി കാലാവധി നീട്ടി നല്‍കിയത്.

 

---- facebook comment plugin here -----

Latest