Kerala
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്; പ്രതിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍
പെട്രോള്‍ വാങ്ങിയ പമ്പിലും റെയില്‍വെ സ്റ്റേഷനിലുമടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി

ഷൊര്‍ണൂര്‍ | എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായി എന്‍ഐഎ സംഘം ഷൊര്‍ണ്ണൂരില്‍ തെളിവെടുപ്പ് നടത്തി. പെട്രോള്‍ വാങ്ങിയ പമ്പിലും റെയില്‍വെ സ്റ്റേഷനിലുമടക്കം പ്രതിയുമായി എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി.
കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം ഷാറൂഖിനെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെടും
മൂന്ന് പേരുടെ മരണത്തിനും ഒമ്പത് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കൊച്ചി യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതിക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ് എടുത്തിരുന്നു.
---- facebook comment plugin here -----