elathur train attack case
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്: എന്‍ ഐ എ വിളിച്ചുവരുത്തിയ യുവാവിന്റെ പിതാവ് മരിച്ച നിലയില്‍
ന്യൂഡല്‍ഹി ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കിനെ കൊച്ചിയിലെ ഹോട്ടല്‍ ശുചിമുറിയിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടത്.
കൊച്ചി | എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ ഐ എ മൊഴി നല്‍കാന്‍ വിളിച്ച യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. ഡല്‍ഹി ഷഹീന്‍ ബാഗ് സ്വദേശി മുഹമ്മദ് ഷാഫിക്കിനെ കൊച്ചിയിലെ ഹോട്ടല്‍ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇയാളുടെ മകന്‍ മുഹമ്മദ് മോനിസിനെ എന്‍ ഐ എ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നു രാവിലെ വീണ്ടും എന്‍ ഐ എ ഓഫീസില്‍ എത്താനിരിക്കെയാണ് മരണം.
എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി ഷാറൂഖ് സെയ്ഫിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പലരേയും ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. കുറ്റകൃത്യത്തില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാറൂഖ് സെയ്ഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 04712552056)