Kerala
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: ഷാരൂഖ് സെയ്ഫിനെ കണ്ണൂരിലെത്തിച്ച് തെളിവെടുത്തു
റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്ന് തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്.
കണ്ണൂര്‍ | എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ കണ്ണൂരിലെത്തിച്ച് പോലീസ് തെളിവെടുത്തു. റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവന്ന് തീവെപ്പു നടന്ന ബോഗിയിലെത്തിച്ചാണ് തെളിവെടുത്തത്.
തെളിവെടുപ്പ് ഒരുമണിക്കൂര്‍ നീണ്ടു. കോഴിക്കോടു നിന്ന് ഉച്ചക്കാണ് പ്രതിയുമായി പോലീസ് പുറപ്പെട്ടത്. വൈകീട്ട് നാലോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
ട്രെയിനില്‍ തീവെച്ച ശേഷം കണ്ണൂരിലെത്തിയ പ്രതി അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ കയറിയാണ് രത്നഗിരിയിലേക്കു പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശേഷം പ്രതിയെ കോഴിക്കോട്ടേക്ക് തിരികെ കൊണ്ടുപോയി.