Kerala
പത്തനംതിട്ടയിൽ വൈകിയതിന് ശാസിച്ച ജ്യേഷ്ഠന് മര്‍ദനം; തടഞ്ഞ പിതൃസഹോദരന്റെ തലയടിച്ച് പൊട്ടിച്ചു
അഞ്ച് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട | വീട്ടിലെത്താന്‍ വൈകിയതിന് ശാസിച്ച ജ്യേഷ്ഠനെയും പിതൃസഹോദരനെയും പ്രായപൂര്‍ത്തിയാകാത്ത അനുജനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു. ചോദ്യം ചെയ്ത പിതൃസഹോദരന്റെ തലയടിച്ചുപൊട്ടിച്ചു. സംഭവുമായി ബന്ധപ്പെട്ട് സഹോദരങ്ങളള്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് മണ്ണടി സ്വദേശികളായ നടുവിലെക്കര മായവിലാസം എസ് അഭി(19), ഇരട്ട സഹോദരന്‍ അഭിജിത് (19) എന്നിവരാണ് അറസ്റ്റിലായ സഹോദരങ്ങള്‍. മറ്റ് മുന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
കഴിഞ്ഞ ദിവസം രാത്രി രാത്രി 11.45നാണ് സംഭവം. ജ്യേഷ്ഠന്‍ വഴക്കുപറഞ്ഞ വിവരം 17കാരന്‍ കൂട്ടുകാരായ അഭി, അഭിജിത്, മറ്റ് രണ്ട് പ്ലസ് ടൂ വിദ്യാര്‍ഥികളായ സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ഇതിന് പകരം ചോദിക്കാനാണ് രണ്ടിന് രാത്രി വീട്ടില്‍ കയറി സഹോദരനെ അനുജന്റെ നേതൃത്വത്തില്‍ തല്ലിയത്. ബഹളം കേട്ടെത്തിയ പിതൃസഹോദരനെയും ഇവര്‍ മര്‍ദിച്ചു. തുടര്‍ന്ന് വീടിനടുത്തുള്ള കലുങ്കിന് സമീപത്തേക്ക് പിടിച്ചുവലിച്ചുകൊണ്ടുപോയി വീണ്ടും അടിച്ചു. ചോദ്യം ചെയ്തപ്പോള്‍ 17 കാരന്‍ ബൈക്കില്‍ സൂക്ഷിച്ച ഇരുമ്പുകമ്പിക്കൊണ്ട് പിതൃ സഹോദരന്റെ തലക്കടിച്ചു. തലക്ക് പിന്നില്‍ മുറിവേറ്റുവീണ ഇയാളുടെ കണ്ണില്‍ 17 കാരന്‍ പാറപ്പൊടി വാരിയിട്ടു. രക്തം ഒഴുകുന്നത് കണ്ടപ്പോള്‍ ഇവര്‍ സ്ഥലം വിടുകയായിരുന്നു.
എസ് സി പി ഓ ഷൈന്‍ കുമാര്‍ സുനീഷിന്റെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത ഏനാത്ത് പോലീസ് അഞ്ച് പേരെയും പിടികൂടി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. പോലീസ് ഇന്‍സ്‌പെക്ടര്‍ എ ജെ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.