Sheikh Mohamed bin Zayed Al Nahyan
ശൈഖ് മുഹമ്മദിന് അഭിനന്ദന സന്ദേശവുമായി ഡോ.ആസാദ് മൂപ്പൻ
ശൈഖ് മുഹമ്മദ് ബിൻ സായിദ് ഒരു ദശാബ്ദക്കാലം കിരീടാവകാശി എന്ന നിലയിൽ ഏറ്റവും ഉയർന്ന രാഷ്ട്രതന്ത്രവുമായി രാജ്യത്തെ നയിക്കുന്നു.
![](https://assets.sirajlive.com/2022/05/asad-moopan-852x538.jpg)
അബുദബി | യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രസിഡന്റായി അധികാരമേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. മേഖലയിലെ ഏറ്റവും ആകർഷകത്വമുള്ള കഴിവുള്ള അനുകമ്പയുള്ള ഭരണാധികാരികളിൽ ഒരാളായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഒരു ദശാബ്ദക്കാലം കിരീടാവകാശി എന്ന നിലയിൽ ഏറ്റവും ഉയർന്ന രാഷ്ട്രതന്ത്രവുമായി രാജ്യത്തെ നയിക്കുന്നു.
രാഷ്ട്രത്തിന്റെ ഇതിഹാസ പിതാവും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപെടുകയും ചെയ്യുന്ന ശൈഖ് സായിദിന്റെ എല്ലാ സവിശേഷതകളും ശൈഖ് മുഹമ്മദ് ബിൻ സായിദ് പാരമ്പര്യമായി നേടിയിട്ടുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രാദേശിക, ലോക നേതാക്കളുമായി അദ്ദേഹത്തിന് നല്ല വ്യക്തിബന്ധവും അടുപ്പവുമുണ്ട്. യു എ ഇയെ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നായി മാറ്റുന്നതിനുള്ള മഹത്തായ ഉദ്യമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നുവെന്നും ആസാദ് മൂപ്പൻ പറഞ്ഞു.