Pathanamthitta
വൃദ്ധ ദമ്പതികളെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സാമ്പത്തിക മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പത്തനംതിട്ട| വൃദ്ധ ദമ്പതികളെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പത്തനംതിട്ട വല്യയന്തി സ്വദേശികളായ പൊന്തനാലില്‍ വീട്ടില്‍ അപ്പു നാരായണന്‍ (65), രാജമ്മ (60) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6നാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ ദമ്പതികളെ കണ്ടെത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി മൂത്ത മകന്‍ അജയനും കുടുംബത്തിനുമൊപ്പമാണ് ഇരുവരും താമസിക്കുന്നത്.ഇന്നലെ രാവിലെ അജയന്റെ മകന്‍ അഭിലാഷ് കതകില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് ജനലില്‍ തൂങ്ങിയ നിലയില്‍ ഇരുവരെയും കണ്ടത്.
രാത്രി കിടക്കാന്‍ നേരം ഇരുവരും റേഡിയോയില്‍ ഉറക്കെ പാട്ടു വച്ചിരുന്നു.ഇതിനാല്‍ മറ്റ് ശബ്ദങ്ങളൊന്നും പുറത്തേക്ക് കേട്ടിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നത്.മരണ വിവരം അറിഞ്ഞതോടെ അജയനും ഭാര്യ സ്വപ്‌നയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പുവിന് വര്‍ഷങ്ങളായി മാനസിക പ്രശ്‌നമുണ്ടായിരുന്നു. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമായിരുന്നു അപ്പുവിനെന്നാണ് മക്കള്‍ പറയുന്നത്.
വീടും സ്ഥലവും വിറ്റ് വാടകവീട്ടില്‍ താമസിച്ചിരുന്ന ദമ്പതികള്‍ വാടക കൊടുക്കാനും മറ്റ് കാര്യങ്ങള്‍ക്കും ബുദ്ധിമുട്ടായതോടെ അജയനും കുടുംബത്തിനുമൊപ്പം താമസമാക്കുകയായിരുന്നു.സാമ്പത്തിക മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)