Kerala
നാദാപുരത്ത് തെരുവുനായയുടെ കടിയേറ്റ് വയോധികര്‍ക്ക് പരുക്ക്
ആയിഷു, നാരായണി എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്.

കോഴിക്കോട്| നാദാപുരത്ത് തെരുവുനായയുടെ കടിയേറ്റ് വയോധികര്‍ക്ക് പരുക്ക്. ആയിഷു, നാരായണി എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ഒന്‍പതരയോടെ കനാല്‍പ്പാലം റോഡിലാണ് സംഭവമുണ്ടായത്.
ആയിഷുവിന്റെ ഇരു കൈകള്‍ക്കും മുഖത്തും നാരായണിയുടെ കാലിനുമാണ് കടിയേറ്റത്. ഇരുവരും നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റിട്ടുണ്ട്.
---- facebook comment plugin here -----