Kerala
ഭിന്നശേഷിക്കാരന് നേരേ ലൈംഗികാതിക്രമം: വയോധികന്‍ അറസ്റ്റില്‍
45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള 42 കാരനെയാണ് ലൈംഗിക അതിക്രമത്തിനിരയാക്കിയത്

പത്തനംതിട്ട | ഭിന്നശേഷിക്കാരന് നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ്വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പെരിങ്ങര വേങ്ങല്‍ ഗൗരിശങ്കരം വീട്ടില്‍ ടി എ കൃഷ്ണന്‍ (63) ആണ് പിടിയിലായത്. 45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള 42 കാരനെയാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനിരയാക്കിയത്.
ഈ മാസം 7ന് വൈകിട്ട് നാലോടെയാണ് സംഭവം. കല്ലുപ്പാറ ചെങ്ങരൂര്‍ ആശ്രമം ജങ്ഷനില്‍ നിന്ന യുവാവിനെ ഒരുനില കെട്ടിടത്തിന്റെ മുകളിലെ ടെറസില്‍ എത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഈ കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രതി താമസിക്കുന്നത്.
ബി എന്‍ എസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊപ്പം ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശങ്ങള്‍ സംബന്ധിച്ച നിയമം 2016 ത്തിലെ വകുപ്പ് 92 കൂടി ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.