Connect with us

Kerala

11 പൊതി കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍

പത്തനംതിട്ട നാരങ്ങാനം കണമുക്ക് പാറയില്‍ വീട്ടില്‍ കല്ലന്‍ ഗോപാലന്‍ (62)നെയാണ് ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

കോഴഞ്ചേരി | ടി ബി ജങ്ഷനില്‍ 11 പൊതി കഞ്ചാവുമായി വയോധികന്‍ അറസ്റ്റില്‍. നാരങ്ങാനം കണമുക്ക് പാറയില്‍ വീട്ടില്‍ കല്ലന്‍ ഗോപാലന്‍ (62)നെയാണ് ആറന്‍മുള പോലീസ് അറസ്റ്റ് ചെയ്തത്.

മുമ്പ് കഞ്ചാവ് കടത്തിയതിനും മോഷണ കേസുകളിലും പ്രതിയായ ഇയാള്‍ സ്ഥിരമായി ഒരിടത്ത് താമസിക്കാതെ കറങ്ങിനടന്ന് കഞ്ചാവ് പൊതികള്‍ വില്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആറന്‍മുള പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സി കെ മനോജിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ. അജയന്‍, എസ് ഐ. വിനോദ് പി മധു, സി പി ഒ. കിരണ്‍, മുബാറക്ക്, സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ തിലകന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest