Kerala
മഞ്ചേരിയില്‍ വായോധികന് ക്രൂര മര്‍ദനം
ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റു
മലപ്പുറം| മഞ്ചേരിയില്‍ വായോധികനെ ബന്ധു ക്രൂരമായി മര്‍ദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി ഉണ്ണി മുഹമ്മദ് (65) ആണ് ക്രൂര മര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരുക്കേറ്റിട്ടുണ്ട്.
സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബന്ധു ആണ് ക്രൂരമായി മര്‍ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. മുളക്‌പൊടി എറിഞ്ഞ ശേഷമാണ് മദിച്ചത്. ബന്ധു യൂസഫും മകന്‍ റാഷിനും ചേര്‍ന്നാണ് മര്‍ദിച്ചത്. സംഭവത്തില്‍ മഞ്ചേരി പോലീസില്‍ ഉണ്ണി മുഹമ്മദ് പരാതി നല്‍കി.
---- facebook comment plugin here -----