Kerala
പത്തനംതിട്ടയില്‍ പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വയോധികന്‍ മരിച്ചു
നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം
പത്തനംതിട്ട | കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനിബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം.
കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം നടന്നത്.
ടിപ്പര്‍ ലോറി പിന്നോട്ടെടുത്തപ്പോള്‍ വാഹനത്തിന്റെ റോഡിലൂടെ നടന്നുപോയ ഗംഗാധരന്‍ നായരെ വാഹനം ഇടിച്ചു. ലോറിയുടെ ടയറിനടിയിലേക്ക് അദ്ദേഹം വീണു. ഉടന്‍ തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----