Kerala
റോഡ് മുറിച്ച് കടക്കവെ വയോധിക കാറിടിച്ച് മരിച്ചു
അങ്കമാലി കെ എസ് ആര്‍ ടി സി ബസ് സ്റ്റാഡിന് സമീപമായിരുന്നു അപകടം

തൃശൂര്‍ | അങ്കമാലി ടൗണില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെ കാറിടിച്ച് വയോധിക മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട് വീട്ടില്‍ വര്‍ഗീസ്‌കുട്ടിയുടെ ഭാര്യ ലില്ലിയാണ് (66)മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.15ഓടെ ദേശീയപാതയില്‍ അങ്കമാലി കെ എസ് ആര്‍ ടി സി ബസ് സ്റ്റാഡിന് സമീപമായിരുന്നു അപകടം.
വടക്കാഞ്ചേരിയിലേക്ക് പോകുന്നതിന് വാഹനത്തില്‍ കയറുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ലില്ലിയെ കാറിടിച്ചത്. ലില്ലിയെ ഉടന്‍ അങ്കമാലി എല്‍ എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോതമംഗലം ക്ലാരിയേലില്‍ അച്ചായത്ത് കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട്
---- facebook comment plugin here -----