Eranakulam
കാട്ടാനയെ കണ്ട് ഭയന്നോടി; കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു
കോതമംഗലം കോട്ടപ്പടി കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്.

കൊച്ചി | കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന്‍ (70) ആണ് മരിച്ചത്.
വീടിനു മുന്നില്‍ എത്തിയ ആനയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ആന കുഞ്ഞപ്പനു നേരെ തിരിയുകയായിരുന്നു.
ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഴഞ്ഞുവീണത്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
---- facebook comment plugin here -----