Kerala
കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു; കുത്തേറ്റത് ഏഴ് പേർക്ക്
തൊഴിലുറപ്പ് പണിക്കിടെയായിരുന്നു കടന്നൽ കുത്തേറ്റത്.

തൃശ്ശൂര്‍ | എടത്തിരുത്തിയിൽ കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ തിലകനാ(70 )ണ് മരിച്ചത്. തൊഴിലുറപ്പ് പണിക്കിടെയായിരുന്നു കടന്നൽ കുത്തേറ്റത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഏഴ് തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റു. പുൽക്കാട് വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടിമാറിയെങ്കിലും തിലകന്‍ കടന്നലുകൾക്കിടയിൽ പെട്ടു.
എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് തോട് വൃത്തിയാക്കുമ്പോഴാണ് സംഭവം. 23 തൊഴിലുറപ്പ് തൊഴിലാളികളുണ്ടായിരുന്നു. തിലകനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----