Connect with us

Kerala

വയനാട്ടില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരുക്ക്

ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

മാനന്തവാടി| വയനാട്ടിലെ പനവല്ലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. തിരുനെല്ലി പനവല്ലിയിലെ കൂളി മേടപ്പറമ്പില്‍ ബീരാനാണ് (72 ) പരുക്കേറ്റത്. മരക്കച്ചടവുമായി ബന്ധപ്പെട്ട് കാല്‍വരി എസ്റ്റേറ്റില്‍ എത്തിയപ്പോഴാണ് സംഭവം.

അതുവഴി വന്ന കാട്ടുപോത്ത് ബീരാനെ തട്ടിയിട്ട് ഓടിപ്പോകുകയായിരുന്നു. ബീരാന്റെ മുഖത്താണ് പരുക്കേറ്റത്. ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന കാട്ടിക്കുളം സ്വദേശി ജനാര്‍ദ്ദനനും പരുക്കുണ്ട്.

 

 

 

Latest