Connect with us

Kerala

തൃശൂരില്‍ കാണാതായ വയോധികന്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍

പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്.

Published

|

Last Updated

തൃശൂര്‍ |  പാഞ്ഞാളില്‍ കാണാതായ വയോധികനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൈങ്കുളം മനപ്പടി കോന്നനാത്ത് അമൃത നിവാസില്‍ ശങ്കര മേനോനെയാണ് (71) മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൈങ്കുളം തിരുവഞ്ചക്കുഴി ക്ഷേത്രത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്. ഡിസംബര്‍ 27 മുതല്‍ ആണ് ഇദ്ദേഹത്തെ കാണാതായത്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി.

 

Latest