Kerala
കണ്ണൂരില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹത്തിൽ ജീവൻ
മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്
കണ്ണൂര്‍ | മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികന്‍ ജീവിതത്തിലേക്ക്. കണ്ണൂര്‍ പാച്ചപ്പൊയ്ക സ്വദേശി പവിത്രനാണ് മോര്‍ച്ചറിയില്‍ നിന്ന് ജീവന്റെ തുടിപ്പോടെ തിരികെയെത്തിയത്.
മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗിയെ ഇന്നലെ രാത്രി കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. മരണം ഉറപ്പിച്ചതിനെ തുടര്‍ന്ന്
പ്രാദേശിക ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയതിന്റെ ഭാഗമായി കണ്ണൂർ എ കെ ജി ആശുപത്രി മോര്‍ച്ചറി അനുവദിച്ചു. ഇയാളെ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ അറ്റന്‍ഡറാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്.
തൊട്ടുപിന്നാലെ രോഗിയെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു. പവിത്രന്‍ മരിച്ചെന്ന് ഇന്ന് ദിനപത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു.
---- facebook comment plugin here -----