Kerala
കാട്ടാനക്കൊമ്പുകളുമായി ആദിവാസി വയോധികൻ അറസ്റ്റിൽ
പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് ഏകദേശം ഒൻപത് കിലോഗ്രാം തൂക്കംവരും.

അടിമാലി | ആനക്കൊമ്പുകളുമായി ആദിവാസി വയോധികനെ പിടിക്കൂടി. അടിമാടി പഞ്ചായത്തിലെ കുറത്തികുടി ആദിവാസി കോളനിയിലെ പുരുഷോത്തമനെ(64)യാണ് ദേവികുളം എസിഎഫ് ജോബ് ജെ നേര്യാംപറമ്പിലിന്റെ നേതൃത്വത്തിൽ പിടിക്കൂടിയത്. ഉദ്യോഗസ്ഥർ പുരുഷോത്തമന്റെ വീട്ടിൽ നിന്നാണ് കാട്ടാന കൊമ്പുകൾ കണ്ടെടുത്തത്.
അതേസമയം, വനപാലകരെ വെട്ടിച്ച് രക്ഷപെട്ട ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നീ മുഖ്യപ്രതികൾക്കായ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. തനിക്ക് ആനകൊമ്പുകൾ നൽകിയത് രക്ഷപെട്ടവരാണെന്നാണ് പുരുഷോത്തമന്റെ മൊഴി .
ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണോ വേട്ടയാടിയ കാട്ടാനയുടെ കൊമ്പുകളാണോ പ്രതികളിൽ നിന്ന് കണ്ടെത്തിയത് എന്നറിയാൻ രക്ഷപെട്ട രണ്ട് പേരെ പിടിക്കൂടണമെന്നാണ് പോലീസ് പറയുന്നത്.
പിടിച്ചെടുത്ത ആനക്കൊമ്പുകൾക്ക് ഏകദേശം ഒൻപത് കിലോഗ്രാം തൂക്കംവരും.