Kerala
വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം ചെങ്കല്‍ മര്യാപുരം ശിവപാര്‍വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയില്‍ വീട്ടില്‍ മനോജ് , പെരുമ്പഴുതൂര്‍ വടകോട് തളിയാഴ്ചല്‍ സ്വദേശി ജയകൃഷ്ണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം | വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ മര്യാപുരം ശിവപാര്‍വതി ക്ഷേത്രത്തിനു സമീപം ഇറപ്പക്കാണി പൊറ്റയില്‍ വീട്ടില്‍ മനോജ് (31), പെരുമ്പഴുതൂര്‍ വടകോട് തളിയാഴ്ചല്‍ സ്വദേശി ജയന്‍ എന്നു വിളിക്കുന്ന ജയകൃഷ്ണന്‍ (42) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 11ഓടെ പയറ്റുവിള കണ്ണറവിള റോഡിലായിരുന്നു സംഭവം. ചന്തയില്‍ പോയി മടങ്ങുകയായിരുന്ന പയറ്റുവിള കിഴക്കരുക് പുത്തന്‍വീട്ടില്‍ കമലാക്ഷി (80) യുടെ ഒന്നേകാല്‍ പവന്‍ വരുന്ന മാലയാണ് ബൈക്കിലെത്തിയവര്‍ പൊട്ടിച്ച് കടന്നു കളഞ്ഞത്.
പരാതി ലഭിച്ച പോലീസ് പ്രദേശത്തെ സി സി ടി വി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.