Connect with us

Kerala

വയോധികയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ച സംഭവം ;രണ്ടു പേര്‍ പിടിയില്‍

പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

എറണാകുളം| വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരാണ് പിടിയിലായത്.

പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന 76കാരിയുടെ മാലയാണ് ബെെക്കിലെത്തി ഇരുവരും ചേര്‍ന്ന് പൊട്ടിച്ചത്.തുടര്‍ന്ന് മാലയുമായി പ്രതികള്‍ കടന്നുകളയുകയായിരുന്നു.

കേസില്‍ അന്വേഷണം നടത്തിയ പോലീസ് മൂവാറ്റുപുഴ ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ്  അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച മാല പ്രതികള്‍ മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു.ഇത് പോലീസ് കണ്ടെടുത്തു.ഇരുവരും നേരത്തെ നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.

 

Latest