Kerala
ആലപ്പുഴയില്‍ വയോധികയെ തെരുവുനായ കടിച്ചു കൊന്നു
എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി
ആലപ്പുഴ | ആലപ്പുഴ ആറാട്ട്പുഴയില്‍ വയാധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്. നായ മുഖത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് കണ്ണുകള്‍ നഷ്ടമായ നിലയിലായിരുന്നു.ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം
എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. തെരുവ് കാര്‍ത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
---- facebook comment plugin here -----