Kerala
അങ്കമാലിയില്‍ വയോധിക മിന്നലേറ്റ് മരിച്ചു
ഉണക്കാനിട്ട തുണി എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്

കൊച്ചി | അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭാ കൗണ്‍സിലറായ എ വി രഘുവിന്റെ അമ്മ വിജയമ്മ വേലായുധനാ (70)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാന്‍ പോയപ്പോഴാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ വിജയമ്മയെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
---- facebook comment plugin here -----