Kerala
കോഴിക്കോട് വീടിന് തീപ്പിടിച്ച് വയോധിക മരിച്ചു
നാരായണി വീട്ടില്‍ തനിച്ചായിരുന്നു

കോഴിക്കോട് | വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇന്ന് രാത്രി ഏഴോടെയാണ് സംഭവം. വില്യാപ്പള്ളി സ്വദേശിനി നാരായണി ആണ് മരിച്ചത്. നാരായണി വീട്ടില്‍ തനിച്ചായിരുന്നു. വീട്ടില്‍ നിന്ന് തീ ആളിപടരുന്നത് കണ്ടാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്.
തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് വ്യക്തമല്ല. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു
---- facebook comment plugin here -----