Connect with us

Kerala

തീ അണക്കാനുള്ള ശ്രമത്തിനിടെ വയോധിക പൊള്ളലേറ്റ് മരിച്ചു

വീടിന്‌ സമീപത്ത് കരിയിലക്ക് തീ കത്തിച്ചപ്പോള്‍ സമീപമുള്ള റബ്ബര്‍തോട്ടത്തിലേക്ക് തീ പടര്‍ന്നു.

Published

|

Last Updated

ചിറ്റാര്‍ |  റബ്ബര്‍ തോട്ടത്തിലേക്ക് തീപടരുന്നത് അണക്കാനുള്ള ശ്രമത്തിനിടെ വയോധിക പൊള്ളലേറ്റ് മരിച്ചു. കൊടുമണ്‍ അങ്ങാടിയ്ക്കല്‍ മഠത്തിലയ്യത്ത് മുരുപ്പേല്‍ ഷിബുഭവനത്തില്‍ ഓമന (75) യാണ് മരിച്ചത്. വീടിന്‌സമീപത്ത് കരിയിലക്ക് തീ കത്തിച്ചപ്പോള്‍ സമീപമുള്ള റബ്ബര്‍തോട്ടത്തിലേക്ക് തീ പടര്‍ന്നു. തീ അണയ്ക്കാനുള്ള ശ്രമത്തിനിടയില്‍ ഓമന കുഴഞ്ഞുവീണു. അയല്‍വാസികള്‍ ഓടികൂടിയപ്പോഴേക്കും ഓമന അതൃാസന്നനിലയിലായിരുന്നു .അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സും കൊടുമണ്ണില്‍ നിന്ന് പോലീസും എത്തി ഓമനയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ശിവരാമനാണ് ഭര്‍ത്താവ് .സ്റ്റേജ് ആര്‍ട്ടിസ്റ്റ്ും ഗായകനും മിമിക്രികലാകാരനും ആയ ഷിബു മകനും ഷീബ മകളുമാണ് .തുളസി , ലേഖഷിബു എന്നിവര്‍ മരുമക്കളാണ്

 

Latest