Kerala
കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ വയോധിക കിണറ്റില്‍ വീണു
തെക്കേമല നടുവിലേതില്‍ വീട്ടില്‍ ഗൗരിയമ്മയാണ് കിണറ്റില്‍ വീണത്. നാട്ടുകാരും ആറന്മുള പോലീസും സ്ഥലത്തെത്തി ഇവരെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
![](https://assets.sirajlive.com/2025/02/well-897x538.jpg)
പത്തനംതിട്ട | കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ 99 വയസ്സുകാരിയായ വയോധിക കിണറ്റില്‍ വീണു. ആറന്മുള തെക്കേമലയിലാണ് സംഭവം.
തെക്കേമല നടുവിലേതില്‍ വീട്ടില്‍ ഗൗരിയമ്മയാണ് കിണറ്റില്‍ വീണത്. നാട്ടുകാരും ആറന്മുള പോലീസും സ്ഥലത്തെത്തി ഇവരെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
വാഹനം കടക്കാത്ത വഴിയായതിനാല്‍ പോലീസ് ഗൗരിയമ്മയെ കൈയില്‍ ചുമന്ന് നടന്നാണ് റോഡിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് വാഹനത്തില്‍ കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----